എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിൻ്റെ ഭാഗമായി ഒരുക്കിയ ചിത്രപ്രദർശനം ശ്രദ്ധേയമായി

എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിൻ്റെ ഭാഗമായി ഒരുക്കിയ ചിത്രപ്രദർശനം ശ്രദ്ധേയമാവുന്നു. ചരിത്രത്തിൻ്റെ ഏടുകളിലൂടെ കാഴ്ചക്കാരെകൊണ്ടുപോവുന്നതാണ് ഓരോ കാഴ്ചകളും. കൈതപ്രം ദാമോദരൻ നമ്പുതിരി പ്രദർശനം ഉദ്ഘാടനം ചെയ്തു. സിംഫ്രണി ഓഫ് സ്ട്രഗിൾ എന്ന പേരിലാണ് എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിൻ്റെ ഭാഗമായി ചരിത്ര പ്രദർശനം ഒരുക്കിയിരിക്കുന്നത്. സമരപോരാട്ടചരിത്രങ്ങളും,ചരിത്രത്തിൽ എഴുതിചേർക്കപ്പെട്ട ഓരോ നിമിഷങ്ങളും കാഴ്ചക്കാർക്ക് കൗതുകമുളവാക്കുന്നു.

അടിയന്തരാവസ്ഥക്കാലത്ത് പൊലിസിൻ്റെ കൊടിയ മർദ്ദനത്തിന് ഇരയായി രക്തസാക്ഷിത്വം വഹിച്ച മുഹമ്മദ് മുസ്തഫയുടെ ഇൻസ്റ്റലേഷൻ, അയ്യങ്കാളി അവയെല്ലാം കാഴ്ചക്കാർക്ക് ഒപ്പം സഞ്ചരിക്കുന്നു. സമരാവേശങ്ങൾക്ക് കരുത്തായ എസ് എഫ് ഐയുടെ 122 രക്തസാക്ഷികൾ. അവർ ഉറക്കെ പറയുന്നത് കേൾക്കന്നു സിംഫണി ഓഫ് സ്ട്രഗിളിൽ.

കൈതപ്രം ഭാമോദരൻ നമ്പുതിരി എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയ്ക് കഴിഞ്ഞ കാലത്തെ സമര പോരാട്ടങ്ങളെക്കുറിച്ച് പഠിക്കാൻ മുതൽകൂട്ടാവുന്നത് കൂടിയാണ് ചരിത്ര പ്രദർശനം. എത്ര പറഞ്ഞാലും തിരാത്ത കാഴ്ചകളെ അത്രമൽ പോരാട്ട വിര്യത്തോടെ തന്നെ പകർത്തി എഴുതുന്നു ഈ കാഴ്ചകളിൽ.

