KOYILANDY DIARY.COM

The Perfect News Portal

അവശനിലയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ മരണപ്പെട്ടു

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ബദരിയ പള്ളിക്ക് സമീപം അവശനിലയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ മരണപ്പെട്ടു. കൊയിലാണ്ടി പോലീസ് ഇദ്ധേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിച്ചയാളെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ കൊയിലാണ്ടി പോലീസിൽ വിവരം അറിയിക്കേണ്ടതാണ്.

വെളുത്ത നിറം സുമാർ (55) വയസ്, കുറ്റി താടി, മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊയിലാണ്ടി സി.ഐ. 9497987193, 049620236 എന്ന നമ്പറിൽ അറിയിക്കണം.

Share news