പാർലമെന്റ് മാർച്ചിന്റെ പ്രചാരണ ജാഥകൾ സെപ്‌തംബർ ഒന്നുമുതൽ

കോഴിക്കോട്: ‘മോദി സർക്കാർ സ്‌ത്രീവിരുദ്ധ സർക്കാർ’ മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണ ജാഥകൾ സെപ്‌തംബർ ഒന്നുമുതൽ 15 വരെ നടക്കും. പ്രചാരണ ജാഥകൾ വിജയിപ്പിക്കാൻ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കൺവൻഷൻ തീരുമാനിച്ചു. ഒക്ടോബർ അഞ്ചിനാണ് പാർലമെന്റ് മാർച്ച്.

ജില്ലാ കൺവൻഷൻ സംസ്ഥാന ട്രഷറർ ഇ. പത്മാവതി ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡണ്ട് ഡി. ദീപ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി സോഫിയ മെഹർ, കേന്ദ്ര കമ്മിറ്റി അംഗം കെ. കെ. ലതിക, സംസ്ഥാന വൈസ് പ്രസിഡണ്ട് കാനത്തിൽ ജമീല, ഉഷ ദേവി, എം കെ ഗീത എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. പുഷ്പജ സ്വാഗതവും ട്രഷറർ യു. കെ. സുധർമ നന്ദിയും പറഞ്ഞു.
