പാര്‍ലമെൻ്റ് മാര്‍ച്ചിൽ പങ്കെടുക്കുന്ന സമര വളണ്ടിയർമാർക്ക് യാത്രയയപ്പ് നല്‍കി

ബാലുശ്ശേരി: ചെറുകിട വ്യാപാര വ്യവസായ മേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നേതൃത്വത്തില്‍ ഫിബ്രവരി 13ന് പാര്‍ലമെൻ്റ് മാര്‍ച്ച് നടത്തും. സമരത്തില്‍ പങ്കെടുക്കുന്ന ബാലുശ്ശേരി ഏരിയയിലെ സമര വളണ്ടിയര്‍മാരായ ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.ആര്‍. രഘൂത്തമന്‍, അത്തോളി യൂണിറ്റ് സെക്രട്ടറി പി.എം. ജമാല്‍, യൂണിറ്റ് കമ്മറ്റി അംഗം മുഹമ്മദ് പി.കെ. എന്നിവര്‍ക്ക് ബാലുശ്ശേരി ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.
.

.
പി.ആര്‍. രഘൂത്തമന്‍, പി.പി. വിജയന്‍, പി.എം.ജമാല്‍, മുഹമ്മദ് പി.കെ., പി.കെ. കോയ, റഷീദ് മുബാറക്ക് എന്നിവര്‍ സംസാരിച്ചു. ഏരിയാ പ്രസിഡണ്ട് സി.എം. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഉള്ള്യേരി പെന്‍ഷന്‍ ഭവനില്‍ നടന്ന പരിപാടിയില്‍ പി.കെ ഷാജി സ്വാഗതവും രഞ്ചിത്ത് കേളി നന്ദിയും പറഞ്ഞു.
