KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് തെരു ക്ഷേത്രാങ്കണത്തിൽ നടന്ന ഓലമെടയൽ കൗതുകക്കാഴ്ചയായി

കൊയിലാണ്ടി: കേരളീയ ജീവിതത്തിൻ്റെ പഴയ കാല സവിശേഷതകളിലൊന്നായിരുന്നു ഓലപ്പുരകൾ. ധനിക- ദരിദ്ര വ്യത്യാസമില്ലാതെ ഓലപ്പുരകളിൽ അന്തിയുറങ്ങിയവരാണ് പഴയ തലമുറകളിലെ ഏറിയവരും. ഓല മടയൽ ദരിദ്രകുടുംബങ്ങളിലെ സ്ത്രീകളുടെ പ്രധാനവരുമാന മാർഗ്ഗം കൂടിയായിരുന്നു. ആ പഴയ കാല ഗൃഹാതുരതയുടെ ഓർമ്മ പുതുക്കി കഴിഞ്ഞ ദിവസം കൊയിലാണ്ടി കൊരയങ്ങാട് തെരു ക്ഷേത്രാങ്കണത്തിൽ നടന്ന ഓലമെടയൽ കൗതുകക്കാഴ്ചയായി.

പന്തലുകൾ മുഴുവൻ ആധുനികവൽകരിച്ചപ്പോൾ, ഓലകൾ മാത്രം ആവശ്യമായി വരുന്നിടങ്ങളിലെക്ക് ഓല കിട്ടാകനിയായി, മടഞ്ഞ ഓലകൾ കിട്ടാതായതോടെ വനിതാ കമ്മിറ്റിയാണ് ഓലമടയാൻ മുൻകൈയെടുത്തത്. ജനുവരി 26ന് തുടങ്ങി ഫിബ്രവരി 2 വരെ നടക്കുന്ന താലെപ്പൊലി മഹോൽസവത്തിനാവശ്യമായ ഓലകളാണ് ക്ഷേത്ര വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മടഞ്ഞെടുത്ത്.

പഴയ തലമുറയിലുള്ള പുതിയ പറമ്പത്ത് ജാനകി, കുന്നക്കണ്ടി കാർത്യായനി, പി.പി.  ശൈലജ, വി.വി. ഇന്ദിര. പി.കെ.  പുഷ്പ, ചന്ദ്രമതി പരപ്പനങ്ങാടി, എ.കെ. വസന്ത തുടങ്ങിയവർഒത്ത് ചേർന്ന് മെടഞ്ഞെടുത്തത്. പുതു തലമുറയിലെ കുട്ടികളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ  ഓലമെടയലിൻ്റെ വിരൽ വഴക്കവും ചാരുതയും ആസ്വദിക്കാനെത്തി. എം.പി. ബാലകൃഷ്ണൻ, ടി.പി. സജീവൻ , പി.കെ. ഗോപാലൻ, കുന്നക്കണ്ടി ബാലൻ  തുടങ്ങിയവർ നേതൃത്വം നൽകി

Advertisements
Share news