താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര മഹോത്സവത്തിന് ആനയെ ഒഴിവാക്കിയതായി ഭാരവാഹികൾ

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര മഹോത്സവത്തിന് ആനയെ എഴുന്നള്ളിക്കുന്നത് ഒഴിവാക്കിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. മണകുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്നു പേർ മരണപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. ക്ഷേത്രം തന്ത്രി മേപ്പാട് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി, ക്ഷേത്ര മേൽശാന്തി നാരായണൻ മൂസത്, ക്ഷേത്ര ഊരാളൻ രവീന്ദ്രൻ ടി എന്നിവർ നടത്തിയ കൂടിയാലോചനയുടെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തത്.
.

.
ക്ഷേത്ര മുഖ്യ രക്ഷാധികാരി കെ രാഘവൻ ഭരണ സമിതി പ്രസിഡണ്ട് ഇ കെ കുഞ്ഞിരാമൻ, സെക്രട്ടറി എം ബാലകൃഷ്ണൻ, ആഘോഷ കമ്മിറ്റി ചെയർമാൻ പി ടി നിഖിൽരാജ്, കൺവീനർ സി കെ ജയേഷ് മറ്റു ഭരണ – ഉത്സവ ആഘോഷ കമ്മിറ്റി അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
