KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ നവരാത്രി ആഘോഷം സപ്തംബർ 28 ന് ആരംഭിക്കും

കൊയിലാണ്ടി: കഴിഞ്ഞ 16 വർഷമായി കൊയിലാണ്ടിയിലെ പ്രശസ്ത കലാ സ്ഥാപനമായ കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ നവരാത്രി ആഘോഷം 28 ന് ഞായറാഴ്ച ആരംഭിക്കും. വൈകീട്ട് 6 മണിക്ക് ശേഷം കലാക്ഷേത്രം സംഗീത വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഗീത കച്ചേരി, ചിത്രകലാ വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനം, നൃത്തനൃത്യങ്ങൾ, രാത്രി 8.30 ന് ഫ്ലവേഴ്സ് ചാനലിലൂടെ പ്രശസ്തരായ ടീം പത്തനംതിട്ടയിലെ രാജേഷ് കൊട്ടാരത്തിൽ, ഹരി ഉതിമൂട്, സുജിത് കോന്നി, രാഹുൽ മഠത്തിൽ, ബിനു മണിയാർ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന കോമഡിഷോ ഇത് ഐറ്റം വേറെ ചിരിയോ ചിരി, അരങ്ങേറും.

ഒക്ടോബർ 1 ന് നവമി പൂജ. 2ന് വിജയദശമി. പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും ആരംഭിക്കുമെന്ന് കലാക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ദീപ സുനിൽ ഓർക്കാട്ടേരി (സംഗീതം), സായി പ്രസാദ് (ചിത്രകല ), ആര്യ ദാസ് (നൃത്തം) തുടങ്ങിയ പ്രശസ്തരായ അദ്ധ്യാപകരുടെ ശിക്ഷണത്തിലാണ് കലാപഠനം നടക്കുന്നത്.

Share news