KOYILANDY DIARY

The Perfect News Portal

ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കണം; പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കണമെന്ന പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി. പ്രമേയം നിയമസഭ ഐകകണ്ഠേന പാസാക്കി. ഇതിന് മുൻപും പ്രമേയം അവതരിപ്പിച്ചിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം. സാങ്കേതിക കാരണം കാരണമാണ് വീണ്ടും അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽ മതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചുവെന്നും ഇതേത്തുടർന്നാണ് പ്രമേയം വീണ്ടും അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതി വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് പ്രമേയത്തിലൂടെ സഭ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. 2023 ൽ അവതരിപ്പിച്ച പ്രമേയം ഭേദഗതി വരുത്തിയാണ് ഇപ്പോൾ അംഗീകരിച്ചത്.