KOYILANDY DIARY.COM

The Perfect News Portal

കോൺഗ്രസ് സ്വീകരിക്കുന്ന ന്യൂനപക്ഷവിരുദ്ധ നിലപാടുകൾക്ക് മുസ്ലിംലീഗ് മറുപടി കൊടുക്കണം; കെ ടി ജലീൽ

കവളങ്ങാട്: കോൺഗ്രസ് സ്വീകരിക്കുന്ന ന്യൂനപക്ഷവിരുദ്ധ നിലപാടുകൾക്ക് മുസ്ലിംലീഗ് തെരഞ്ഞെടുപ്പിൽ മറുപടി കൊടുക്കണമെന്ന് കെ ടി ജലീൽ പറഞ്ഞു. ഇടുക്കി ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജോയ്‌സ് ജോർജിന്റെ വിജയത്തിനായി അടിവാട് ടൗണിലും നെല്ലിക്കുഴിയിലും സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റാലി തെക്കേ കവലയിൽ ആരംഭിച്ച് അടിവാട് ടൗണിൽ സമാപിച്ചു.

ലീഗിന്റെ കൊടി പിടിക്കാൻ പാടില്ലെന്ന് പറയുന്ന കോൺഗ്രസിന് ലീഗിന്റെ വോട്ട് എങ്ങനെ സ്വീകാര്യമാകും. കോൺഗ്രസ് നേതാക്കളുടെ മുന്നിൽ മുട്ടുമടക്കി നിൽക്കുന്ന സമീപനമാണ് ലീഗ് നേതാക്കൾ സ്വീകരിക്കുന്നത്. എന്നാൽ, ലീഗിന്റെ അണികൾ ഇത് അംഗീകരിക്കില്ലെന്നും കെ ടി ജലീൽ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷയായി.

 

ആന്റണി ജോൺ എംഎൽഎ, എ എ അൻഷാദ്, കെ ബി മുഹമ്മദ്‌, എം എം ബക്കർ, മനോജ് ഗോപി, ടി പി തമ്പാൻ, ആന്റണി പുല്ലൻ, ഷാജി പീച്ചക്കര, ഒ ഇ അബ്ബാസ് എന്നിവർ സംസാരിച്ചു. നെല്ലിക്കുഴിയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി എം മജീദ് അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ എസ് സതീഷ്, ആർ അനിൽകുമാർ, ആന്റണി ജോൺ എംഎൽഎ, പി കെ രാജേഷ്, പോൾ മുണ്ടക്കൽ, മനോജ് ഗോപി, ടി പി തമ്പാൻ, ബേബി പൗലോസ്, ആന്റണി പുല്ലൻ, ഷാജി പീച്ചക്കര, കെ എം പരീത്, റഷീദ സലിം, എൻ പി അസൈനാർ, കെ ബി അൻസാർ എന്നിവർ സംസാരിച്ചു.

Advertisements
Share news