KOYILANDY DIARY.COM

The Perfect News Portal

അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച്‌ കെ കെ ശൈലജ

ആലുവയിൽ ദാരുണമായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ വീട് സന്ദർശിച്ച കെ കെ ശൈലജ എംഎൽഎ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ സമൂഹം ശക്തമായി ഇടപെടണമെന്നും കെ കെ ശൈലജ പറഞ്ഞു.

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി മേരി തോമസ്, സിപിഐ (എം) ജില്ലാ സെക്രട്ടറിയറ്റ് അംഗം പുഷ്പ ദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ പി  ഉദയകുമാർ, ടി വി അനിത, എൻ സി ഉഷകുമാരി, പ്രിൻസി കുര്യാക്കോസ് എന്നിവരും ഉണ്ടായിരുന്നു.

Share news