KOYILANDY DIARY.COM

The Perfect News Portal

നവീകരിച്ച ഫറോക്ക് പുതിയ പാലം മന്ത്രി നാടിന് സമര്‍പ്പിച്ചു

കോഴിക്കോട്ടെ നവീകരിച്ച ഫറൂഖ് പുതിയ പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. പാലത്തില്‍ സജ്ജീകരിച്ച ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചാണ് മന്ത്രി പാലം നാടിന് സമര്‍പ്പിച്ചത്. തുടര്‍ന്ന് മന്ത്രിയും നൂറുകണക്കിന് പ്രദേശവാസികളും പാലത്തിലൂടെ നടന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

 

സംസ്ഥാനത്തെ പാലങ്ങള്‍ ദീപാലംകൃതമാക്കുന്നതിലൂടെ അവയും വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറുകയാണെന്ന് മന്ത്രി പറഞ്ഞു. സുരക്ഷിതവും സുഗമവുമായ ഗതാഗതം ഉറപ്പാക്കുന്നതിനൊപ്പം പാലങ്ങളുടെ ടൂറിസം സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

 

1977ല്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച ഫറോക്ക് പാലത്തിന്റെ അറ്റകുറ്റപണികളൊന്നും നടന്നിരുന്നില്ല. പാലത്തിന്റെ കൈവരികളും ഫുട്പാത്ത് സ്ലാബുകളും തകര്‍ന്ന് നിലയിലായിരുന്ന പാലം, 1.49 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. നവീകരണ പ്രവൃത്തിയുടെ ഭാഗമായി കൈവരികള്‍ പൊളിച്ച് പുതിയത് ഉയര്‍ത്തി സ്ഥാപിക്കുകയും നടപ്പാത നവീകരിക്കുകയും വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ, വര്‍ണാഭമായ പെയിന്റിംഗ്, ലാന്റ് സ്‌കെയ്പിംഗ് എന്നീ പ്രവൃത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

Advertisements
Share news