ഈദുൽ അദ്ഹയുടെ സന്ദേശം മാനവികതയുടെ സന്ദേശം

കൊയിലാണ്ടി: ഇർശാദുൽ മുസ്ലിമീൻ സംഘം, ഇസ്ലാഹി ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിന് അബ്ദുൽ ഗഫൂർ ഫാറൂഖി നേതൃത്വം നൽകി. ധാരാളം വിശ്വാസികൾ പങ്കെടുത്ത ഈദ്ഗാഹിൽ വിവേചനത്തിൻ്റെയും വൈജാത്യങ്ങളുടെയും ചിന്തകൾ ഉപേക്ഷിച്ച് മാനവിക ഐക്യത്തിൻ്റെ സന്ദേശ വാഹകരാവണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
