KOYILANDY DIARY.COM

The Perfect News Portal

മാരിഗോൾഡ് കൃഷിക്കൂട്ടം തണ്ണി മത്തൻ കൃഷിയിൽ നൂറുമേനി വിളവെടുത്തു

കൊയിലാണ്ടി: നഗരസഭ 4-ാം വാർഡ്, മാരിഗോൾഡ് കൃഷിക്കൂട്ടം തണ്ണി മത്തൻ കൃഷിയിൽ നൂറുമേനി വിളവെടുത്തു. കഴിഞ്ഞ വർഷങ്ങളിൽ ചെണ്ടുമല്ലി, നിലക്കടല, പച്ചക്കറി കൃഷികളിലൂടെ പെരുമതെളിയിച്ചാണ് കൃഷിക്കൂട്ടം ജൈത്രയാത്ര തുടർന്നത്.  ഈ വർഷം തണ്ണി മത്തൻ കൃഷിക്ക് മുൻഗണന നൽകിയാണ് മാരിഗോൾഡ് കൃഷിക്കൂട്ടം കുതിച്ചുചാട്ടം നടത്തിയത്. അങ്ങിനെ ഓരോ വർഷവും വ്യത്യസ്തങ്ങളായ വിളകളിലൂടെ വ്യത്യസ്തമായ കൃഷിക്കൂട്ടായി മാറി മാരി ഗോൾഡ് ശ്രദ്ധേയമാകുന്നു.
.
.
തണ്ണിമത്തൻ വിളവെടുപ്പ് നഗരസഭാ ചെയർപേഴ്പൺ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നശരസഭ വികസന സ്ഥിരംസമിതി അധ്യക്ഷ കെ എ ഇന്ദിര ടീച്ചർ അധ്യക്ഷമായി. കൃഷി ഓഫീസർ ഷംസിദ സിയാദ് മുഖ്യാതിഥിയായി 
 കുന്നത്ത് മൊയ്തീൻ, ബഷീർ കിഴക്കെ വീട്ടിൽ, ബിന്ദു കയനകണ്ടം കുനി, പുഷ്പ അയ്യപ്പാരി, അജിത എന്നിവർ ആശംസകൾ നേർന്നു. വാർഡ് കൗൺസിലർ രമേശൻവലിയാട്ടിൽ സ്വാഗതവും ലിനീഷ് എം കെ നന്ദിയും പറഞ്ഞു.
Share news