KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറിക്ക് തീപിടിച്ചു. വൻ ഗതാഗതക്കുരുക്ക്

താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറിക്ക് തീപിടിച്ചു. ആർക്കും പരിക്കില്ല. ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ടൈൽസ് കയറ്റി പോവുകയായിരുന്ന ലോറിയാണ് കത്തിനശിച്ചത്. ലോറിയുടെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. മുക്കത്ത് നിന്ന് അഗ്നിശമന സേനയെത്തി തീ അണച്ചു. രാവിലെ അഞ്ചുമണിയോടെയാണ് സംഭവം. താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപം ടൈൽ കയറ്റി വന്ന ലോറിക്ക് തീപിടിക്കുകയായിരുന്നു.

ഷോട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിൽ നിന്ന് തീ ഉയരുന്നത് കണ്ട ലോറി ഡ്രൈവർ, പുറത്തിറങ്ങി അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. മുക്കത്ത് നിന്ന് അഗ്നിശമന സേനയെത്തി തീ അണക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ചുരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

Share news