വയോജന കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ഡിസംബർ 26, 27 തിയ്യതികളിൽ ആന്തട്ട യു പി സ്കൂളിൽ വെച്ച് നടക്കുന്ന ലോഗോ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു. ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ കെ അഭിനീഷ് അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് മെമ്പർമാരായ ബിന്ദു മഠത്തിൽ, രജില ടി എം ബ്ലോക്ക് സെക്രട്ടറി രജുലാൽ, ബ്ലോക്ക് G O ഷാജു, CDPO ധന്യ, വയോജന കലോത്സവം കൺവീനർ കെ ഗീതാനന്ദൻ, ലോഗോ ഡിസൈൻ ചെയ്ത സുരേഷ് ഉണ്ണി, ജെൻ്റർ റിസോസ് പേഴ്സൺ ആദിത്യ എന്നിവർ സംസാരിച്ചു.
