KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. കൊയിലാണ്ടി ജിവിഎച്ച്എസ്എസ്ൽ നടന്ന ചടങ്ങിൽ എം.എൽ.എ. കാനത്തിൽ ജമീല പ്രകാശനം നിർവ്വഹിച്ചു. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ പ്രദീപ് കുമാർ ലോഗോ ഏറ്റുവാങ്ങി, ലോഗോ തയ്യാറാക്കിയ പാലോറ എച്ച്.എസ്.ലെ അധ്യാപകൻ സതീഷ് കുമാറിനെ എം.എൽ.എ അഭിനന്ദിച്ചു. ചടങ്ങിൽ നഗരസഭ സ്റ്റാൻ്റിംഗ് കമ്മിററി ചെയർമാൻ കെ. ഷിജു മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. ഒക്ടോബർ 30, 31 തിയ്യതികളിൽ കൊയിലാണ്ടിയിൽ 4 വേദികളിലായാണ് ശാസ്ത്രോത്സവം നടക്കുന്നത്.

വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ, പ്രസ് ക്ലബ്ബ് സെക്രട്ടറി എ. സജീവ് കുമാർ, സീനിയർ അസി. എച്ച്.എസ് സാജിതാ ടി.ആർ, നഗരസഭ കൌൺസിലർ വി. രമേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. മാധ്യമ പ്രവർത്തകർ, ശാസ്ത്രോത്സവം സംഘടാകസമിതി ഭാരവാഹികളും പ്രവർത്തകരും, സ്കൂൾ വിദ്യാർത്ഥികളുമുൾപ്പെടെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു. പ്രചാരണ കമ്മിറ്റി കൺവീനർ കെകെ ഷുക്കൂർ മാസ്റ്റർ  സ്വാഗതവും പിടിഎ പ്രസിഡണ്ട് സുചീന്ദ്രൻ നന്ദിയും പറഞ്ഞു.

Share news