KOYILANDY DIARY.COM

The Perfect News Portal

ഇടതുമുന്നണി കേരളത്തില്‍ ഗംഭീരമായ വിജയം നേടും; എം എ ബേബി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കേരളത്തില്‍ ഗംഭീരമായ വിജയം നേടുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവിയെ ബാധിക്കുന്ന വിധിയെഴുത്താണിത്. കേരളം എന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ മാര്‍ഗങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള സംസ്ഥാനമാണ്. പുതിയ മതേതര ഇന്ത്യക്കായി വലിയ പോരാട്ടം നടത്തേണ്ടതുണ്ട്.

ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനുള്ള ഹീനമായ നീക്കമാണ് രാജ്യത്ത് നടക്കുന്നത്. 2004നെ കടത്തിവെട്ടുന്ന വിജയമാകും ഇത്തവണ എല്‍ഡിഎഫിന് ഉണ്ടാകുന്നത്. ബിജെപിക്ക് ഇതുവരെ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല. ഇത്തവണയും കനത്ത പരാജയമാണ് ബിജെപി ഏറ്റുവാങ്ങാന്‍ പോകുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share news