കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിൽ നടന്ന കാഴ്ചശീവേലി ഭക്തിസാന്ദ്രമായി

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് വലിയവിളക്ക് ദിവസം വൈകീട്ട് നടന്ന കാഴ്ചശീവേലി ഭക്തിസാന്ദ്രമായി. സന്തോഷ് കൈലാസിന്റെ മേള പ്രമാണത്തിൽ കൊരയങ്ങാട് ക്ഷേത്ര വാദ്യ സംഘത്തിലെ നൂറിൽപ്പരം കലാകാരൻമാർ അണിനിരന്നു.

രാത്രിവാദ്യ വിശാരദ് മട്ടന്നൂർ ശ്രീരാജ് മാരാർ, വാദ്യകലാനിധി ചിറയ്ക്കൽ നിധീഷ് മാരാർ അവതരിപ്പിച്ചതായമ്പകയും അരങ്ങേറി വാദ്യപ്രേമികൾക്ക് പുത്തൻ അനുഭവമായി. രാത്രി പ്രാദേശി കലാകാരൻമാർ അവതരിപ്പിച്ച വിവിധ പരിപാടികളും, പുലർച്ചെ ഇരട്ട പന്തി മേളത്തോടെ നാന്ദകം എഴുന്നളളിപ്പിന് കാഞ്ഞി ലശ്ശേരി പത്മനാഭൻ, സന്തോഷ് കൈലാസ്, മേളപ്രമാണിമാരായി.

ശനിയാഴ്ച താലപ്പൊലി. രാവിലെ ആനയൂട്ട്, വൈകീട്ട് താലപ്പൊലി എഴുന്നള്ളിപ്പ്. മഞ്ഞ താലപ്പൊലി, കരിമരുന്നു പ്രയോഗവും ഉണ്ടാവും.

