KOYILANDY DIARY.COM

The Perfect News Portal

പൊയിൽകാവ്  നായാട്ട് തറയിൽ കലിയന്‍ ആഘോഷം നടന്നു

പൊയിൽകാവ്  നായാട്ട് തറയിൽ നടന്ന കലിയൻ ആഘോഷo ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കലിയൻ വേഷവുമായി എത്തിയ വിനോദ് പണിക്കർ അനുചരന്മാരായി വേഷം കെട്ടിയ ഉണ്ണി പോയില്കാവ്, സത്യൻ, ശങ്കരൻ എന്നിവരുടേ നേതൃത്വത്തില്‍ സമുദ്ര തീരത്തേക്ക് നടന്ന ഘോഷയാത്രയിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു.
.
.
ഘോഷയാത്രക്ക് മോഹനൻ ബംഗ്ലാവിൽ, ശിവൻ നന്ദനം, സിന്ധു പ്രകാശ്‌, സജി സി പി, അഖിൽ. സിവി, കിരൺ മാസ്റ്റർ, ഗംഗധരൻ കെ എന്നിവർ നേതൃത്വം നൽകി. പായസവിതരണത്തോടെ പരിപാടി സമാപിച്ചു.
Share news