KOYILANDY DIARY

The Perfect News Portal

കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സൂചന

പാറശാല: കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സൂചന. പിടിയിലായ മലയം ചൂഴാറ്റുകോട്ട സ്വദേശി സജികുമാറിന്റെ (അമ്പിളി) മൊഴിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ സ്‌റ്റോറുകളിൽ സർജിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പൂങ്കുളം സ്വദേശി സുനിൽകുമാറിനെ പൊലീസ്‌ തിരയുന്നുണ്ട്‌. ദീപുവിനെ ക്ലോറോഫോം ഉപയോഗിച്ച്‌ മയക്കിയശേഷം സർജിക്കൽ ബ്ലെയ്‌ഡുകൊണ്ട്‌ കഴുത്തറുത്തു എന്നാണ്‌ സജികുമാറിന്റെ മൊഴി.

Advertisements

ക്ലോറോഫോം, സർജിക്കൽ ബ്ലെയ്‌ഡ്‌, ഗ്ലൗസ്‌ എന്നിവ നൽകിയത്‌ സുനിൽകുമാറാണെന്നും ഇയാൾ മൊഴി നൽകി. സുനിൽകുമാർ ഒളിവിൽ പോയതിനാൽ ഇയാൾക്കും പങ്കുണ്ടെന്ന്‌ അന്വേഷകസംഘം ഉറപ്പിച്ചിട്ടുണ്ട്‌. ദീപുവിന്റെ ഭാര്യ വിധുമോൾ, മക്കൾ, ബന്ധുക്കൾ തുടങ്ങിയവരെ കളിയിക്കാവിളയിലേക്ക്‌ വിളിച്ചുവരുത്തി മൊഴിയെടുത്തു. മാധ്യമങ്ങളോട്‌ സംസാരിക്കാൻ ബന്ധുക്കൾ തയ്യാറായില്ല. കന്യാകുമാരി എസ്‌പി സുന്ദരവദനം, തക്കല ഡിവൈഎസ്‌പി ഉദയസൂര്യൻ, കന്യാകുമാരി ഹെഡ്‌ക്വാർട്ടേഴ്‌സ്‌ എഡിഎസ്‌പി സുപ്പയ്യ എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം.

 

പിടിയിലായ അമ്പിളിയെ വ്യാഴാഴ്‌ച വൈകിട്ട്‌ കുഴിത്തുറ കോടതിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. സജികുമാറിന്റെ മൊഴിയിൽ 
വൈരുധ്യം: ഭാര്യയും കസ്റ്റഡിയിൽ പിടിയിലായ സജികുമാറിന്റെ മൊഴിയിലെ വൈരുധ്യം പൊലീസിനെ കുഴക്കുന്നു. ദീപുവിന്റെ നിർദേശപ്രകാരമാണ്‌ കൊലപ്പെടുത്തിയതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്‌.  സാമ്പത്തിക ബാധ്യതയുള്ളതിനാൽ താൻ മരിച്ചാൽ കുടുംബത്തിന്‌ ഇൻഷുറൻസ്‌ തുക ലഭിക്കുമെന്നു പറഞ്ഞ്‌ ദീപുവാണ്‌ കൊല്ലാൻ ഏൽപ്പിച്ചതെന്നാണ്‌ വിശദീകരണം.

Advertisements

 

കാറിൽ 10 ലക്ഷം രൂപ ഉള്ളതായി അറിഞ്ഞിരുന്നില്ലെന്നും പണം എടുത്തില്ലെന്നും ഇയാൾ ആദ്യം പറഞ്ഞിരുന്നു. ബുധൻ വൈകിട്ടോടെ ഇയാളുടെ ഭാര്യയെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തപ്പോൾ ഏഴുലക്ഷം രൂപ വീട്ടിലുണ്ടെന്ന്‌ മൊഴി നൽകി. മലയത്തെ വീട്ടിൽനിന്ന്‌ ഈ പണം പൊലീസ്‌ പിടിച്ചെടുത്തതായും സൂചനയുണ്ട്‌. കൊല നടത്താൻ ഉപയോഗിച്ച വസ്‌തുക്കൾ, ധരിച്ച വസ്‌ത്രം തുടങ്ങിയവ വീട്ടിലെത്തിയശേഷം കത്തിച്ചുകളഞ്ഞെന്നും സജികുമാർ വ്യക്തമാക്കി.