സിംഗർ ഗ്രൂപ്പിൻറെ ഉദ്ഘാടനവും, വാർഷികവും പേരാമ്പ്രയിൽ വെച്ച് നടന്നു
പേരാമ്പ്ര: വടകര സിംഗർ ഗ്രൂപ്പിൻറെ ഉദ്ഘാടനവും മൂന്നാം വാർഷികാഘോഷവും പേരാമ്പ്രയിൽ വെച്ച് നടന്നു. ലൂണാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി പ്രശസ്ത മാപ്പിളപ്പാട്ട് സംഗീത സംവിധായകൻ കൊച്ചിൻ ഷമീർ ഉദ്ഘാടനം ചെയ്തു. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി മുഖ്യാതിഥിയായി.

അനീഷ് വടകര, പ്രശാന്ത് കുട്ടോത്ത്, അബ്ദുൾ ലത്തീഫ് വടകര, അൻസാർ വടകര, വത്സല കക്കോടി, നാണു പാലേരി, വേലായുധൻ, സുമ വാല്യക്കോട്, സുകുമാരൻ പാലേരി, രത്നകുമാർ, രാജൻ ഇ ടി മുയിപ്പോത്ത്, ചന്ദ്രൻ വാല്യക്കോട് എന്നിവർ പങ്കെടുത്തു. സർഗധനരായ വ്യക്തികളും ഗ്രൂപ്പുകളും നടത്തിയ പരിപാടികളും ഗാനാലാപനവും സദസ്സിനെ വേറിട്ട ഒന്നാക്കി മാറ്റി.
