KOYILANDY DIARY.COM

The Perfect News Portal

കൊളക്കാട് സ്വദേശിയുടെ വീടിന് തീപിടിച്ചു. ആളപായമില്ല

അത്തോളി പഞ്ചായത്തിലെ കൊളക്കാട് സ്വദേശിയുടെ വീടിന് തീപിടിച്ചു. ആളപായമില്ല. ആയാനിപുറത്ത് അബ്ദുൾ ഹമീദ് എന്നയാളുടെ വീടിന്റെ അടുക്കളയുടെ ഭാഗത്ത് ശേഖരിച്ച വിറകിന് തീപിടിച്ചാണ് അപകടം ഉണ്ടായത്. തീ പിടിച്ചത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റ് വാഹനങ്ങളുമായി എത്തി  തീ പൂർണമായും അണച്ചു. വീടിനു കാര്യമായ കേടുപാടുകൾ പറ്റിയിട്ടില്ല.
.
.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി എം അനിൽകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ അനൂപ് ബി കെ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ,ലിനീഷ് എം, ഹേമന്ദ് ബി,അനൂപ് എൻ പി,രജിലേഷ് സിഎം നിധിൻ രാജ്,ഷാജു കെ,ഹോം ഗാർഡ് മാരായ രാജേഷ് കെ പി, രാജീവ് വി ടി,എന്നിവർ തീണക്കുന്നതിൽ ഏർപ്പെട്ടു
Share news