തിയേറ്ററുകളിൽ തരംഗം തീര്‍ത്ത് പൃഥ്വിരാജ് ബ്ലെസി ടീമിന്റെ ആടുജീവിതം
തിയേറ്ററുകളിൽ തരംഗം തീര്‍ത്ത് പൃഥ്വിരാജ് ബ്ലെസി ടീമിന്റെ ആടുജീവിതം. ആദ്യദിനം ചിത്രം കേരളത്തില്‍ നിന്നും വാരിയത് 4.8 കോടി രൂപയാണ്. സിനിമയുടെ ആഗോള കലക്ഷന്‍ 15 കോടി പിന്നിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്നും ഏഴ് കോടി രൂപ ആകെ കലക്ഷനായി ലഭിച്ചെന്നും ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. ബ്ലെസി എന്ന സംവിധായകന്റെ 16 വര്‍ഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ല എന്നാണ് ആരാധകര്‍ പറയുന്നത്.
ലോക സിനിമയ്ക്ക് മലയാള സിനിമയുടെ സംഭാവനയാണ് ആടുജീവിതം എന്നാണ് ആരാധകര്‍ പറയുന്നത്. ആടുജീവിതം ആദ്യ ഷോ മുതല്‍ മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യദിന കളക്ഷനിലും ആടുജീവിതം പണംവാരി. പ്രീ സെയിലിലും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രത്തിന്റെ ആദ്യദിന കേരള കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. ചിത്രത്തിന്റെ വിജയം ആഘോഷിക്കാന്‍ ഇന്നലെ രാത്രി ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ ഒത്തുകൂടിയതിന്റെ ചിത്രങ്ങള്‍ ബെന്യാമിന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.