ശുചിത്വമിഷന്റെ നേതൃത്വത്തിലുള്ള ചിത്രപ്രദർശനത്തിന് തുടക്കമായി

കോഴിക്കോട് മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിലുള്ള ചിത്രപ്രദർശനത്തിന് തുടക്കമായി. ജില്ലാതല മത്സരത്തിൽ സ്കൂൾ വിദ്യാർത്ഥികൾ വരച്ചതിൽനിന്ന് തെരഞ്ഞെടുത്തവയാണ് പ്രദർശിപ്പിക്കുന്നത്. പ്രദർശനത്തിന്റെ ഭാഗമായി ശാസ്ത്രീയ മാലിന്യ സംസ്കരണം സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ പോസ്റ്റർ പ്രദർശനവും ശുചിത്വ പ്രതിജ്ഞയും ശുചിത്വ ക്വിസും സംഘടിപ്പിക്കും.

തെരഞ്ഞെടുത്ത 20 സ്കൂളുകളിൽ 13 വരെയാണ് പ്രദർശനം. വടകര മേപ്പയിൽ എസ്ബി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി നഗരസഭ ഉപാധ്യക്ഷൻ സതീശൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സജേഷ് അധ്യക്ഷനായി. ജില്ലാ ശുചിത്വമിഷൻ അസി. കോ ഓർഡിനേറ്റർ സി കെ സരിത്ത്, കെ പി രാധാകൃഷ്‌ണൻ, വൈ പി ജുനിയ എന്നിവർ സംസാരിച്ചു.

