KOYILANDY DIARY.COM

The Perfect News Portal

കർഷകസംഘം കൊയിലാണ്ടി ഏരിയായിൽ 36000 അംഗങ്ങളെ ചേർക്കും

കൊയിലാണ്ടി: കർഷക സംഘം കൊയിലാണ്ടി ഏരിയ കൺവൻഷൻ കേന്ദ്ര കമ്മറ്റി അംഗം പി. വിശ്വൻ ഉദ്ഘാടനം ചെയ്തു. ഏരിയയിൽ 36000 മെമ്പർഷിപ്പ് ചേർക്കാനും സേലം രക്തസാക്ഷി ദിനം സമുചിതമായി  ആചരിക്കുന്നതിനും കൺവൻഷൻ തീരുമാനിച്ചു. ഏരിയ പ്രസിഡണ്ട് അഡ്വ. കെ സത്യൻ അധ്യക്ഷനായി.
.
.
സംസ്ഥാന കമ്മറ്റി അംഗം കെ ഷിജു. ഏരിയാ സെക്രട്ടറി പി കെ. ബാബു, ടി.വി ഗിരിജ, എ എം സുഗതൻ എന്നിവർ സംസാരിച്ചു. പി.സി സതീഷ് ചന്ദ്രൻ സ്വാഗതവും എം.എം രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Share news