KOYILANDY DIARY.COM

The Perfect News Portal

സരോവരം ബായോ പാർക്കിന്റെ മുഖം മാറുന്നു; നവീകരണ പ്രവർത്തികൾ അവസാനഘട്ടത്തിൽ

സരോവരം ബായോ പാർക്കിന്റെ മുഖം മാറുന്നു. നവീകരണ പ്രവർത്തികൾ അവസാനഘട്ടത്തിൽ. ഒന്നരമാസം കൊണ്ട് പ്രവർത്തികൾ പൂർത്തിയാകും. മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സരോവരം ബയോപാർക്കിൻ്റെ മുഖം മിനുക്കൽ അവസാനഘട്ടത്തിലാണ്. ഒന്നരമാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാകും. ചുറ്റുമതിൽ നിർമാണവും ഗ്രീൻ ഷെൽട്ടറുകൾ മാറ്റിസ്ഥാപിക്കലും പുരോഗമിക്കുകയാണ്.

കുട്ടികളുടെ പാർക്കിന്റെ പ്രവൃത്തികളും പുരോഗമിക്കുന്നു. കളിസ്ഥലത്ത് പുതിയ ഉപകരണങ്ങൾ സ്ഥാപിക്കും. പാർക്കിലെ പഴയ ബൾബുകളും വിളക്കുകാലുകളും മാറ്റും. റെയിൻ ഷെൽട്ടറുകളുടെ നവീകരണവും പഴയ ഓട് മാറ്റി സ്ഥാപിക്കലും പെയിന്റിംഗ് വെൽഡിങ് പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. 40 സിസി ടിവി യും 30 വേസ്റ്റ്ബിന്നും പാർക്കിന്റെ വിവിധയിടങ്ങളിലായി ഉടൻ സജ്ജീകരിക്കും.

 

നിലവിൽ പ്രവർത്തിക്കുന്ന കഫ്റ്റീരിയയും നവീകരിക്കും. ഓപ്പൺ എയർ തിയറ്റർ, കല്ലുപാകിയ നടപ്പാത, മരം കൊണ്ടുള്ള ചെറുപാലങ്ങൾ. സെക്യൂരിറ്റി ക്യാബിൻ, കവാടം എന്നിവയെല്ലാം മനോഹരമാക്കും. തകർന്നതും തുരുമ്പെടുത്തതുമായ ഇരിപ്പിടങ്ങൾ. അമിനിറ്റി സെന്റർ, ടോയി‌ലറ്റ് ബ്ലോക്ക് എന്നിവയും നവീകരിക്കും.

Advertisements

 

പാർക്കിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനാണ് മുൻതൂക്കം. ജൂലൈ അവസാനത്തോടെ പ്രവൃത്തി പൂർത്തിയാകും. 2013ലാണ് നവീകരണത്തിനായി 2.10 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. നഗരത്തിലെ തണലിടമായ സരോവരം പാർക്ക് ജൈവവൈവിധ്യത്തിന്റെയും തണ്ണീർത്തട ആവാസവ്യവസ്ഥയുടെയും കലവറകൂടിയാണ്.

Share news