KOYILANDY DIARY.COM

The Perfect News Portal

സ്‌കൂളുകളിൽ ഭരണഘടന പഠിപ്പിക്കണം; പാഠ്യപദ്ധതിയുടെ മറവിൽ നടക്കുന്നത് കാവിവത്കരണം: എ എൻ ഷംസീർ

മലപ്പുറം: സ്‌കൂളുകളിൽ കുട്ടികളെ ഭരണഘടന പഠിപ്പിക്കണമെന്നും പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നടക്കുന്നത് കാവിവത്ക്കരണമാണെന്നും സ്പീക്കർ എ എൻ ഷംസീർ. ഇന്ത്യ മതരാഷ്ട്രമല്ലെന്നും ഭിന്നിപ്പുണ്ടാക്കാൻ അനുവദിക്കരുതെന്നും ഷംസീർ പറഞ്ഞു. 

കേരളം മത നിരപേക്ഷതയുടെ മണ്ണാണ്. ഭരണഘടനയെന്തെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ചരിത്രത്തെ വക്രീകരിക്കുന്ന നടപടികളാണുണ്ടാകുന്നത്. ജനാധിപത്യത്തിൽ ഏറ്റവും പ്രധാനം ചർച്ചയും സംവാദങ്ങളുമാണ്. ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. വിഷയത്തില്‍ സൂക്ഷ്മതയോടെ ഇടപെടണമെന്നും സ്പീക്കര്‍ പറഞ്ഞു.

Share news