സഹകരണ ബാങ്കിലെ നിക്ഷേപങ്ങളിൽ ആർക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

സഹകരണ ബാങ്കിലെ നിക്ഷേപങ്ങളില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ബാങ്ക് കര്‍മ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലെ വിശ്വാസ്യത ഊട്ടിയുറപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമായിരിക്കുമെന്നും നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാറാണ് ഗാരണ്ടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സഹകരണ മേഖലയില്‍ തെറ്റായ പ്രവണതകള്‍ ഉണ്ടാകരുതെന്നും മാനദണ്ഡങ്ങള്‍ ലംഘിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സഹകരണ പ്രസ്ഥാനവും കേരളത്തിലെ ജനങ്ങളും തമ്മില്‍ ഇഴയടടുപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

