KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. സൂര്യാഘാതം മൂലമുള്ള മരണങ്ങൾ തുടരുന്നതും, പാലക്കാട് അടക്കമുള്ള ജില്ലകളിൽ 40 ഡിഗ്രിയിൽ ചൂട് തുടരുന്നതുമാണ് കാരണം.

അതേസമയം, സൂര്യാതപമേറ്റ് കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലപ്പുറം സ്വദേശി മുഹമ്മദ്‌ ഹനീഫ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെയാണ് ഹനീഫയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലക്കാടും കണ്ണൂരും കഴിഞ്ഞ ദിവസം സൂര്യാഘാതം മൂലം രണ്ടുപേർ മരണപ്പെട്ടിരുന്നു.

Share news