തൊഴിൽ നികുതി ഉൾപ്പെടെ എല്ലാ ലൈസൻസ് ഫീസുകളുടെയും വർദ്ധനവ് പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അന്യായമായി വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കണം ചെറുകിട വ്യാപാര മേഖല വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യാതൊരു മാനദണ്ഡവും ഇല്ലാതയാണ് തൊഴിൽ നികുതിയിൽ മൂന്നിരട്ടിയോളം വർദ്ധനവ് വരുത്തിയിട്ടുള്ളത്. വ്യാപാര മേഖലയിലെ കടുത്ത പ്രതിസന്ധി മൂലം ദിനംപ്രതി നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നത്.

പ്രതിസന്ധി മൂലം മുന്നോട്ടു പോകാൻ കഴിയാതെ പ്രയാസപ്പെട്ടു കൊണ്ടിരിക്കുന്ന വ്യാപാരികൾക്ക് മേൽ വലിയ സാമ്പത്തിക ബാധ്യതയാണ് ഇതുമൂലം ഉണ്ടായിട്ടുള്ളത് ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ഗവൺമെൻറിൻ്റെ തൊഴിൽ നികുതി ഉൾപ്പെടെയുള്ള എല്ലാവിധ ലൈസൻസ് ഫീസുകളുടെയും വർദ്ധനവ് അടിയന്തരമായി പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി ഏരിയ കമ്മിറ്റി യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. യോഗത്തിൽ ഏരിയ പ്രസിഡണ്ട് സി എം സന്തോഷ് അധ്യക്ഷത വഹിച്ചു ഏരിയ സെക്രട്ടറി പി ആർ രഘുത്തമൻ, മനോജ് പനങ്കുറ, പി പി വിജയൻ പി കെ ഷാജി സി കെ രാജമല്ലി രഞ്ജിത്ത് കേളി എന്നിവർ സംസാരിച്ചു.

