KOYILANDY DIARY.COM

The Perfect News Portal

മേപ്പയൂരിലേയ്ക്കുള്ള ബസ് റൂട്ട് പുനരാരംഭിച്ചു

കൊയിലാണ്ടി, പെരുവട്ടൂര്, വിയ്യൂര്, ഇല്ലത്ത്ത്താഴ വഴി മേപ്പയൂരിലേയ്ക്കുള്ള ബസ് റൂട്ട് പുനരാരംഭിച്ചു. രാവിലെ 7 മണിയ്ക്ക് വിയ്യൂർ ശ്രീ വിഷ്ണു ക്ഷേത്രപരിസരത്തു വെച്ച് ഒമ്പതാം വാർഡ് കൗൺസിലർ അരിക്കൽ ഷീബയുടെ നേതൃത്വത്തിൽ ശ്രീരാം ബസ്സിന് സ്വീകരണം നൽകി. ലഡു വിതരണം നടത്തി.
ഡി.ഡി. സി. പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺ കുമാർ, നടേരി ഭാസ്ക്കരൻ, അഡ്വ: പി.ടി ഉമേന്ദ്രൻ, മഠത്തിൽ പ്രമോദ് മാസ്റ്റർ, പുളിക്കൂൽ രാജൻ, അരീക്കൽ ചന്ദ്രൻ, വിനോദ് മണക്കുളങ്ങര, ജനാർദ്ദനൻ മാണിക്കോത്ത്, ആർ.ടി ശ്രീജിത്ത്, ശരത് ശരവണ, മഹേഷ് വി.കെ, ബാലചന്ദ്രൻ മാസ്റ്റർ എന്നിവർ സന്നിഹിതരായി.
Share news