മറൈൻ എൻഫോഴ്സ്മെൻറ് നടത്തിയ റെയ്ഡിൽ ബോട്ടുകൾ പിടികൂടി
കൊയിലാണ്ടി: മറൈൻ എൻഫോഴ്സ്മെൻറ് നടത്തിയ റെയ്ഡിൽ ബോട്ടുകൾ പിടികൂടി. കൊയിലാണ്ടിയിലും, പുതിയാപ്പയിലുമാണ് ചെറു മത്സ്യങ്ങളെ പിടിക്കുന്ന ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെൻറ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. കൊയിലാണ്ടിയിൽ ഇന്നലെ രണ്ട് ബോട്ടുകളും, പുതിയാപ്പയിൽ ഇന്ന് രാവിലെ നടത്തിയ റെയിഡിൽ രണ്ടു ബോട്ടുകളുമാണ് പിടികൂടിയത്. ഫിഷറീസ് അസി ഡയറയർ സുനീറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധയിലാണ് ബോട്ടുകൾ പിടികൂടി കേസെടുത്തത്.

മറൈൻ എൻഫോഴ്സ്മെൻ്റ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് ഷൺമുഖൻ, എ.എസ്.ഐ. രാജൻ, സി പി.ഒ ജിതിൻ ദാസ്, സി പി ഒ ശ്രീരാഗ്, റെസ്ക്യൂ ഗാർഡ് മാരായ വിഗ്നേഷ്. മിഥുൻ, റസ്ക്യൂ ഗാർഡുമരായ സുമേഷ്, ഹെമിലേഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ കർശനമായ പരിശോധന തുടരുമെന്ന് ഫിഷറീസ് അസി. ഡയറക്ടർ സുനീർ അറിയിച്ചു ചെറു മീനുകൾ വളത്തിനു വേണ്ടിയാണ് പിടിക്കുന്നതെന്നാണ് അറിയുന്നത്.
