KOYILANDY DIARY.COM

The Perfect News Portal

അട്ടപ്പാടിയിൽ കരടിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി

അട്ടപ്പാടി: അട്ടപ്പാടി മേലെ ഭൂതയാർ, ഇടവാണി മേഖലകളിൽ ജനങ്ങൾക്ക് ശല്യമായിരുന്ന കരടിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. കരടിയുടെ പാദത്തിൽ ആന ചവിട്ടിയതിനെ തുടർന്നാണ്‌ പരിക്കേറ്റതെന്ന്‌ സമീപവാസികൾ പറഞ്ഞു. തുടർന്ന് വനംവകുപ്പിന്റെ അഗളി, പുതൂർ ആർആർടി ടീമുകൾ ചേർന്ന് കരടിയെ കൂടുവെച്ച് കെണിയിൽ ആക്കുകയും തൃശ്ശൂർ മൃഗശാലയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയും ചെയ്തു.

 

 

Share news