KOYILANDY DIARY.COM

The Perfect News Portal

കുറ്റ്യാടിയിൽ വവ്വാലിനെ പിടികൂടി പരിശോധനയക്കയച്ചു

കുറ്റ്യാടി: കുറ്റ്യാടിയിൽ വവ്വാലിനെ പിടികൂടി പരിശോധനയക്കയച്ചു. നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിനിധിസംഘം കുറ്റ്യാടിയിൽ പരിശോധന നടത്തുന്നതിനിടെയാണ് വവ്വാലിനെ പിടികൂടിയത്. നിപാ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാട് സ്വദേശി മുഹമ്മദിന്റെ വീടാണ് സംഘം സന്ദർശിച്ചത്. വീടും പരിസരവും ബന്ധുവീടും വീടിന്‌ സമീപത്തെ പറമ്പും കുറ്റ്യാടി പാർക്കും സർക്കാർ ആശുപത്രിയും സന്ദർശിച്ചു. സമീപത്തെ തോട്ടത്തിൽ വിരിച്ച വലയിൽ വവ്വാലിനെ പിടികൂടി. വവ്വാലിനെ പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്‌ക്കയക്കും. 
സമീപത്തെ തോട്ടത്തിലെ ഫലവൃക്ഷങ്ങൾ ഉൾപ്പെടെ സംഘം നിരീക്ഷിച്ചു. തറവാട് വീട് സന്ദർശിച്ച സംഘം വീട്ടുകാരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. വവ്വാൽ സർവേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യം, ഹനുൽ തുക്രൽ, എം സന്തോഷ്‌ കുമാർ, ഗജേന്ദ്രസിങ്‌ എന്നിവരാണ്‌ സംഘത്തിലുള്ളത്‌. ജില്ലാ മെഡിക്കൽ ടെക്നിക്കൽ അസിസ്റ്റന്റ്, കുറ്റ്യാടി താലൂക്ക് ആശുപത്രി സുപ്രണ്ട്, കുറ്റ്യാടി, മരുതോങ്കര പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാവർക്കർമാർ തുടങ്ങിയവർ ഒപ്പമുണ്ടായി.
Share news