KOYILANDY DIARY.COM

The Perfect News Portal

ബാലസഭ കുട്ടികൾക്ക് വാനോളം വായന സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സിഡിഎസ്-ൻ്റെ നേതൃത്വത്തിൽ വായനദിനാചാരണത്തോടനുബന്ധിച്ച് ബാലസഭ  കുട്ടികൾക്ക് വാനോളം വായന സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ് ഘടനം ചെയ്തു സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ അദ്യക്ഷത വഹിച്ചു.

മോഹനൻ നടുവത്തൂർ മുഖ്യത്ഥിതിയായി ക്ലാസ് എടുത്തു. യോഗത്തിൽ കൗൺസിലർ രമേശൻ മാഷ് ആശംസ അർപ്പിച്ചു സംസാരിച്ചു. 32 കുട്ടികളും ഉപസമതി കൺവീനർമാരും, സി ഡി എസ്  വൈസ് ചെയർപേഴ്സൺ സി ഡി എസ് മെമ്പർ എന്നിവർ പങ്കെടുത്ത യോഗത്തിൽ ബാലസഭ ആർ പി ഫാത്തിമ സ്വാഗതവും ശ്രീകല നന്ദിയും പറഞ്ഞു.

Share news