കൊയിലാണ്ടി: കൊല്ലം സ്വാമിയാർകാവ് റോഡിലേക്ക് മുറിഞ്ഞു വീണ മരം അഗ്നിരക്ഷാ സേനയെത്തി നീക്കംചെയ്തു. ഇന്ന് രാവിലെ 8 മണിക്കാണ് റോഡിൽ മരം വീണത്. FRO അനൂപ് ബി കെയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ജാഹിർ എം, ലിനീഷ് എം, ഇന്ദ്രജിത്ത്, ഹോം ഗാർഡ് ഷൈജു എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി.