10 വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 5 വർഷം കഠിന തടവും, പിഴയും വിധിച്ചു

കൊയിലാണ്ടി: 10 വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 5 വർഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. ചേമഞ്ചേരി, പൂക്കാട് പന്തലവയൽകുനി വീട്ടിൽ നിസാർ (47) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് എം സുഹൈബ് പോക്സോ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.

2020ൽ ആണ് കേസിനാസ്പദമായ സംഭവം, ബന്ധുവിൻ്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ പ്രതി നിർമ്മാണ പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന ആളൊഴിഞ്ഞ വീട്ടിലേക്ക് ബലമായി കൊണ്ടു പോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു, രക്ഷപെട്ടു വന്ന കുട്ടി അമ്മയോടു കാര്യം പറയുകയും കുട്ടിയുടെ ബന്ധുക്കൾ പ്രതിയെ തടഞ്ഞു വെച്ചു പോലീസിനു കൈമാറുകയുംമായിരുന്നു. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സബ്ബ് ഇൻസ്‌പെക്ടർ കെ സേതുമാധവൻ ആണ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായിയ
