ഭാര്യാ സഹോദരിയെ കൊലപ്പെടുത്തിയ പ്രതി വിചാരണ ദിവസം ആത്മഹത്യ ചെയ്തു

ചേര്‍ത്തല: ഭാര്യാ സഹോദരിയെ കൊലപ്പെടുത്തിയ പ്രതി വിചാരണ ദിവസം ആത്മഹത്യ ചെയ്തു. ചേര്‍ത്തല കടക്കരപ്പള്ളി നികര്‍ത്തില്‍ രതീഷിനെ (41) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2021ല്‍ ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വീട്ടില്‍ തന്നെയാണ് രതീഷും തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച കേസിന്റെ വിചാരണ വെച്ചിരുന്നെങ്കിലും രതീഷ് ഹാജരായിരുന്നില്ല.

ഇയാളെ തേടി ഇന്നലെ അര്‍ധരാത്രി പൊലിസ് എത്തിയപ്പോഴാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടത്. രതീഷിന്റെ ഭാര്യ വിദേശത്താണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

