KOYILANDY DIARY.COM

The Perfect News Portal

കാവുംവട്ടം സ്വദേശി ഇസ്മയിലിനെ ക്രൂരമായി അക്രമിച്ച പ്രതികളെ ഇന്ന് കോടതയില്‍ ഹാജരാക്കും

കൊയിലാണ്ടി മധ്യവയസ്ക്കനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 12 മണിക്കൂറിലുള്ളിലാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ വാങ്ങിയശേഷം ഇന്ന് തെളിവെടുപ്പ് നടത്തുമെന്നാണ് അറിയുന്നത്. ബുധനാഴ്ച രാത്രി കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപം വെച്ച് കാവുംവട്ടം പറേച്ചാൽ മീത്തൽ ഇസ്മയിൽ (45) നെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയും, മൊബൈൽ ഫോൺ കവർച്ച ചെയ്ത സംഭവത്തില്ലാണ് പ്രതികളെ കസ്റ്റഡിയില്ലെടുത്തത്. വിയ്യൂർ സ്വദേശി നവജിത് (24), കോക്കല്ലൂർ പുലച്ചില്ല മലയിൽ വിഷ്ണു (29) തുടങ്ങിയവരാണ് പിടിയിലായത്. ഇസ്മയിലിനെ ബുധനാഴ്ച രാത്രിയാണ് മേല്‍പ്പാലത്തിനടിയിലൂടെ പോകുമ്പോള്‍ ക്രൂരമായി അക്രമിച്ച് പരിക്കേൽപ്പിച്ചത്.
കൊയിലാണ്ടി പുതിയ ബസ്റ്റാൻറിൽ നിന്നും റെയിൽവേ സ്റ്റേഷൻ റോഡിലൂടെ പഴയ റെയിൽവേ ഗേറ്റ് കടന്ന്  മുത്താമ്പി റോഡിലേക്ക് പോകുന്നതിനിടെ പാളത്തിൽ വെച്ച്  അക്രമികൾ കരിങ്കല്ല് ഉപയോഗിച്ച് തലയിലും മുഖത്തും മാരകമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു..
ഇയാളുടെ കൈവശമുള്ള മൊബൈൽ ഫോൺ തട്ടിയെടുത്ത് പ്രതി കൾ രക്ഷപ്പെടുകയായിരുന്നു. ശേഷം തളർന്നു പോയ ഇസ്മയിൽ സ്വയം നടന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു, മുൻനിരയിലെ പല്ലുകൾ പൊട്ടി, മുഖത്താകെ പരിക്കുകളുണ്ട് വിദഗ്ദ ചികിൽസക്കായി. ഇസ്മയിലെനെ മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി.
ഇയാളുടെ തലയിലും മുഖത്തുമായി 24 ഓളം തുന്നലിട്ടു സംഭവത്തെതുടർന്ന് ഊർജിതമായ അന്വേഷണത്തിൽ വിഷ്ണുവിനെ കൊയിലാണ്ടി ബീച്ചിൽ നിന്നും, നവജിത്തിനെ കോഴിക്കോട് ബീച്ചിൽ നിന്നും പിടികൂടുകയായിരുന്നു. കവർച്ച, ആക്രമിച്ച് പരിക്കേൽപ്പിക്കുക തുടങ്ങിയവയാണ് പ്രതികൾക്കെതിരെ കേസ് ചാർജ് ചെയ്തിരിക്കുന്നത്. പ്രതികളെ സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തു. സംഭവത്തിനു ശേഷം ഒളിവിൽ കഴിഞ്ഞ പ്രതികളായ വിഷ്ണു പ്രസാദ്,  നവജിത്ത് എന്നിവരെ ശാസ്ത്രീയമായ തെളിവികൾ ശേഖരിച്ചാണ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജുവിൻ്റെ നിർദ്ദേശപ്രകാരം വടകര ഡി.വൈ.എസ്.പി. ഹരി പ്രസാദിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐ. ബിജു ആർ.സി, എ.എസ്.ഐ. വിജു വാണിയംകുളം, ഡാൻസാഫ് അംഗങ്ങളായ എ.എസ്.ഐ ബിനീഷ്, ഷോബിത്ത്, ശ്യാംജിത്ത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Share news