KOYILANDY DIARY.COM

The Perfect News Portal

അടിപിടി കേസ്സുകളിൽ  ഉൾപ്പെട്ട പ്രതിയെ KAAPA ചുമത്തി നാടുകടത്തി.

കോഴിക്കോട്: കാപ്പ ചുമത്തി നാടുകടത്തി. മലപ്പുറം ജില്ലയുടെ  പലഭാഗങ്ങളിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പൊതുജനങ്ങൾക്ക് ശല്യമാവുകയും ചെയ്ത കോഴിക്കോട് പെരിങ്ങളം സ്വദേശി മന്നം പറമ്പത്ത് വീട്ടിൽ വിജേഷ് എന്ന പൈങ്കിളി (32)യെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. 
സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന ആളുകളുമായി കൂടിച്ചേർന്ന് സംഘശക്തിയായും, ഒറ്റയ്ക്കും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അരീക്കോട്, മുക്കം, മാവൂർ, കുന്ദമംഗലം എന്നീ സ്റ്റേഷനുകളിലായി മാരകായുധങ്ങൾ ഉപയോഗിച്ചും അല്ലാതെയും മരണംവരെ സംഭവിക്കാവുന്ന ദേഹോപദ്രവം, ഏൽപ്പിക്കുക, അടിപിടി ഉണ്ടാക്കുക, രാത്രികാലങ്ങളിൽ നിർത്തിയിട്ട വാഹനങ്ങളുടെ ഗ്ലാസ്സുകളും മറ്റും അടിച്ചു പൊട്ടിച്ചു മനപ്പൂർവ്വമായ നാശനഷ്ടം വരുത്തുകയും, കൂടാതെ മാരകായുധങ്ങൾ ഉപയോഗിച്ച് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമായി  പ്രതിക്ക് എട്ടോളം കേസ്സുകൾ നിലവിലുണ്ട്. 
ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്ത് പൊതുസമൂഹത്തിന് ഭീഷണിയാവുകയും, തുടർച്ചയായി, അടിപിടി കേസ്സുകളിലും  ഉൾപ്പെട്ടുവരുന്ന പ്രതിക്കെതിരെ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ നിന്നും നല്ല നടപ്പിനുള്ള നടപടി സ്വീകരിക്കുന്നതിൻെറ ഭാഗമായി റിപ്പോർട്ട് തയ്യാറാക്കി കോഴിക്കോട് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നതും, പ്രസ്തുത റിപ്പോർട്ടിനെ തുടർന്ന് സബ് ഡിവിഷണൽ കോടതി ഒരു വർഷക്കാലത്തെക്കുള്ള നല്ല നടപ്പ് ജാമ്യത്തിൽകഴിയവെ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് പ്രതിക്കെതിരെ കുന്ദമംഗലം പോലീസ് KAAPA നടപടി സ്വീകരിച്ചത്. 
അറിയപ്പെടുന്ന റൌഡിയായ പ്രതിക്കെതിരെ കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ സമർപ്പിച്ച ശുപാർശയിലാണ് ഡി.ഐ.ജി. & കമ്മിഷണർ കോഴിക്കോട് സിറ്റി ഒരു വർഷത്തേക്ക് നടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്.
Share news