KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലുണ്ടായ അപകടം വേദനാജനകം; മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലുണ്ടായ അപകടം വേദനാജനകമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. അപകടമുണ്ടായ ഭാഗം റെയില്‍വേയുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശമാണ്. ഇവിടെ ശുചീകരണം ഉള്‍പ്പെടെ നടത്തേണ്ടത് റെയില്‍വേയുടെ കൂടി ഉത്തരവാദിത്വമാണ്. തോടിന്‍റെ താഴേക്കുള്ള ഭാഗത്ത് ഇറിഗേഷന്‍ വകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

25 കോടിയുടെ നവീകരണ പദ്ധതി നടപ്പാക്കിയതിനാല്‍ ഇവിടെ വെള്ളപ്പൊക്കമുണ്ടാകുന്നത് തടയാന്‍ കഴിഞ്ഞു. റെയില്‍വേയുടെ പൂര്‍ണ്ണസഹകരണമുണ്ടെങ്കില്‍ മാത്രമെ തോട് മുഴുവനായും നവീകരിക്കാനാകൂയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ കൊച്ചിയില്‍ പറഞ്ഞു.

Share news