KOYILANDY DIARY.COM

The Perfect News Portal

വായനാരി രാമകൃഷ്ണന്റെ 4-ാം ചരമ വാർഷികം ആചരിച്ചു

കൊയിലാണ്ടി: മുൻ പഞ്ചായത്ത് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായിരുന്ന വായനാരി രാമകൃഷ്ണന്റെ 4-ാം ചരമവാർഷികം ആചരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരുവട്ടൂർ നേതൃത്വത്തിൽ നടന്ന പരിപാടി ഡിസിസി പ്രസിഡണ്ട് കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.  രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ  നിറ സാന്നിധ്യവും മുൻ പഞ്ചായത്ത് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായിരുന്ന അദ്ധേഹത്തിൻ്റെ അനുസ്മരണ ദിനത്തിൽ ച്ഛായാചിത്രത്തിൽ ഡിസിസി പ്രസിഡണ്ട് പ്രവീൺകുമാർ പുഷ്പാർച്ചന  നടത്തി. ബാലകൃഷ്ണൻ പെരുവട്ടൂർ അധ്യക്ഷത വഹിച്ചു. 
 .
.
KPCC മെമ്പർ രത്നവല്ലി ടീച്ചർ, DCC മെമ്പർ രാജേഷ് കീഴരിയൂർ, ബ്ലോക്ക് പ്രസി. മുരളി തോറോത്ത്, മണ്ഡലം പ്രസി. രജീഷ് വെങ്ങളത്ത്കണ്ടി, കൂമുള്ളി കരുണൻ, മനോജ് പയറ്റുവളപ്പിൽ, ചെറുവക്കാട് രാമൻ, അഡ്വ: ഉമേന്ദ്രൻ, സുമതി, പുരുഷു,  ഉണ്ണി മാസ്റ്റർ,  വേണുഗോപാൽ, ജിഷ പുതിയേടത്ത്, വൽസൻ കോളോത്ത്, റീജ. k.V, ശ്രീജ ചിത്രാലയം, സജീവൻ ഷൈജു എന്നിവർ സംസാരിച്ചു. രമേഷ് ഗോപാൽ, മനോജ്, സൂര്യ സജീവൻ എന്നിവർ നേതൃത്വം നൽകി. സുധീഷ് വരുരണ്ട സ്വാഗതവും റീജ നന്ദിയും പറഞ്ഞു.
Share news