കൊയിലാണ്ടിയിൽ ഇന്ന് പന്തുരുളും

കൊയിലാണ്ടി: 43 -ാംമത് എകെജി ഫുട്ബോൾ മേളയുടെ ആരംഭംകുറിച്ച് കൊയിലാണ്ടിയിൽ ഇന്ന് പന്തുരുളും. ജനുവരി 12 മുതൽ 26 വരെ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലെ എൻ.കെ ചന്ദ്രൻ മെമ്മോറിയൽ ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിലാണ് മേള നടക്കുന്നത്. ജനുവരി 12ന് ഞായറാഴ്ച വൈകീട്ട് 6 മണിക്ക് മുൻ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ എം.എൽ.എ മേളയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിക്കും. വിദേശ താരങ്ങളടക്കം പ്രമുഖരായ നിരവധി താരങ്ങൾ ബൂട്ടണിയുന്ന മേള അവിസ്മരണീയമാകും.
.

.
ഈ വർഷത്തെ എ.കെ.ജി ഫുട്മ്പോൾ മേളയിൽ മൂന്ന് ടൂർണ്ണമെൻ്റുകളിലായി 32 ടീമുകൾ മത്സരത്തിനിറങ്ങും. എ.കെ.ജി മെമ്മോറിയൽ ട്രോഫിക്കായുള്ള പ്രധാന ടൂർണമെൻ്റിന് പുറമെ അണ്ടർ 17 ടൂർണമെൻ്റും പ്രാദേശിക ടീമുകളെ ഉൾപ്പെടുത്തിയുള്ള ടൂർണമെൻ്റുമാണ് മേളയുടെ ഭാഗമായി നടക്കുന്നത്. Under 17 വിഭാഗത്തിനായുള്ള ടൂർണമെൻ്റ് ജനുവരി 18 ന് വൈകീട്ട് 5 മണിക്ക് കെ.എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രാദേശിക ടീമുകളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ടൂർണമെൻ്റ് ജനുവരി 22ന് വൈകീട്ട് 5 മണിക്ക് ജില്ലാ സ്പോർട്സ് കൗൺസിൻ പ്രസിഡണ്ട് ഒ രാജഗോപാൽ നിർവ്വഹിക്കും.
.

.
ഫുട്ബോൾ മേളയുടെ സമാപന പരിപാടി വൈകീട്ട് 6 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഫുട്മ്പോൾ താരം സി.കെ. വിനീത് മുഖ്യാതിഥിയായി പങ്കെടുക്കു. കാനത്തിൽ ജമീല എം.എൽ.എ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ സി.കെ മനോജ്, പി. വിശ്വൻ മാസ്റ്റർ, എ.പി. സുധീഷ് എന്നിവർ പങ്കെടുത്തു.
