ജെസിഐ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ 35-ാമത് നഴ്‌സറി കലോത്സവം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ നഴ്‌സറി വിദ്യാർത്ഥികൾക്കായി ജെസിഐ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 35-ാമത് നഴ്‌സറി കലോത്സവം ജനുവരി 18-ന് കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് വർണ്ണാഭമായി നടന്നു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു. കെ. ചന്ദ്രൻ കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ജെസിഐ കൊയിലാണ്ടി പ്രസിഡണ്ട് ജെസ്ന സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രോഗ്രാം ഡയറക്ടർ ആർ. ജെ. മനു ചടങ്ങിൽ മുഖ്യാതിഥിയായി.

നഴ്‌സറി കലോത്സവത്തിന്റെ പ്രോജക്ട് ഡയറക്ടർ ഡോ. സൂരജ് എസ്. എസ്. സ്വാഗതം പറഞ്ഞു. സി. കെ. ജയദേവൻ ആശംസകൾ അർപ്പിച്ചു. റെഡ് എഫ്.എം. പ്രശസ്ത ചലച്ചിത്ര അഭിനേത്രി അഞ്ജന പ്രകാശ് ഉദ്ഘാടന ചടങ്ങിൽ സന്നിഹിതയായി. കോഴിക്കോട് ജില്ലയിലെ 50 സ്കൂളുകളിൽ നിന്നായി ഏകദേശം ആയിരത്തിലധികം എൽ കെ ജി, യു കെ ജി വിദ്യാർത്ഥികൾ വിവിധ മത്സര ഇനങ്ങളിലായി കലോത്സവത്തിൽ ആവേശത്തോടെ പങ്കെടുത്തു. ഒന്നാം സ്ഥാനം സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പേരാമ്പ്ര കരസ്ഥമാക്കി. രണ്ടാം സ്ഥാനം പ്രസന്റേഷൻ നഴ്‌സറി സ്കൂൾ, ചെത്താവായൂർ കോഴിക്കോട് നേടി. മൂന്നാം സ്ഥാനം സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ കോഴിക്കോട് കരസ്ഥമാക്കി. ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്ത സ്‌കൂളിനുള്ള സമാനം സേക്രഡ് ഹാർട്ട്സ് യു. പി. സ്കൂൾ പയ്യോളി കരസ്ഥമാക്കി.



