തലക്കുളത്തൂർ മാക്കഞ്ചേരി എ.യു.പി സ്ക്കൂൾ 93-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

തലക്കുളത്തൂർ മാക്കഞ്ചേരി എ.യു.പി സ്ക്കൂൾ 93-ാമത് വാർഷികാഘോഷവും ഹിന്ദി ടീച്ചർ പി. മിനിയുടെ യാത്രയയപ്പ് സമ്മേളനവും നടത്തി. തലക്കുളത്തൂർ പഞ്ചായത്ത് വാർഡ് മെമ്പർ പി. ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് ദർശൻ അധ്യക്ഷത വഹിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഐ.എസ്സ്.ആർ.ഒ മുൻ ഡയറക്ടറും, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഇ.കെ. കുട്ടി വിശിഷ്ഠാതിഥി ആയിരുന്നു.

ഹെഡ് മാസ്റ്റർ ബി. രാജേഷ് കുമാർ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ ശശികുമാർ, സലീന, സുമിറാ മുക്താർ, രാജശ്രീ ടീച്ചർ, പാർവ്വണ കെ.കെ., മുഹമ്മദ് ആദം എന്നിവർ സംസാരിച്ചു.
