KOYILANDY DIARY.COM

The Perfect News Portal

ചിലിയെ തകർത്ത് ജൂനിയർ ഹോക്കി ലോകകപ്പിൽ വരവറിയിച്ച് ടീം ഇന്ത്യ

.

ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ആൺ കുട്ടികൾക്ക് മികച്ച തുടക്കം. ചെന്നൈയിൽ നടന്ന മത്സരത്തിൽ ലാറ്റിനമേരിക്കൻ ശക്തികളായ ചിലിയെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് വരവറിയിച്ചത്.

 

മേയർ രാധാകൃഷ്ണൻ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിലെ ഒന്നാം ക്വാർട്ടറിൽ തുടരെയുള്ള ഇന്ത്യൻ ആക്രമണങ്ങളെ ചിട്ടയോടെ ഉള്ള ചിലിയൻ പ്രതിരോധം തടുത്തു നിർത്തി. എന്നാൽ രണ്ടാം ക്വാർട്ടറിൽ തുടക്കത്തിൽ തന്നെ റോഷൻ കുജുറിലൂടെ മുന്നിലെത്തിയ ഇന്ത്യ എതിരാളികൾക്ക് തിരിച്ചു വരവിനുള്ള അവസരം നൽകിയില്ല. മികച്ച ജയത്തോടെ സ്വിറ്റസർലണ്ടും ഒമാനും ഉൾപ്പെടുന്ന പൂൾ ബിയിൽ ഇന്ത്യ ഒന്നാമതെത്തി.

Advertisements

 

 

ആറു പൂളുകളായി 24 ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിലെ മത്സരങ്ങൾക്ക് ചെന്നൈയെ കൂടാതെ മധുരയും വേദി ആകും. ഫൈനൽ അടുത്തമാസം പത്തിന് നടക്കും. മൂന്നാം കിരീടം ലക്ഷ്യമാക്കി നീങ്ങുന്ന ആതിഥേയരെ കൂടാതെ നിലവിലെ ചാമ്പ്യന്മാരായ ജർമനി, ഓസ്ട്രേലിയ, ബെൽജിയം മുതലായ പ്രമുഖരും ടൂർണമെന്റിൽ മാറ്റുരക്കുന്നു.

Share news