തനിമാ സ്വയം സഹായ സംഘം കക്കഞ്ചേരി ഉന്നത വിജയികളെ അനുമോദിച്ചു

ഉള്ളിയേരി: തനിമാ സ്വയം സഹായ സംഘം കക്കഞ്ചേരിയുടെ ആഭിമുഖ്യത്തിൽ എൽഎസ്എസ്, യു എസ് എസ് വിജയികളെയും, എസ്എസ്എൽസി, പ്ലസ് ടു ഫുൾ എ പ്ലസ് വിജയികളെയും ആദരിച്ചു. പരിപാടി സിറാജ് മാസ്റ്റർ ഉൽഘടനം ചെയ്തു. സംഘം പ്രസിഡന്റ് എസ് കെ വിജയൻ അധ്യക്ഷത വഹിച്ചു.

യു എ ഖാദർ പുരസ്‌ക്കര ജേതാവ് ശാന്തൻ മുണ്ടൊത്ത് മുഖ്യതിഥിയായി. സി എം സന്തോഷ്, റഹീം ഇടത്തിൽ, പി എം ലതീഷ്, പി കെ ജറീഷ്, ഇ കെ ദിനേശൻ, വിനോദൻ കിഴുവന, സി കെ ബാജുലേഷ്, ചന്ദ്രൻ മരുതോളി, കെ കെ പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു.
