KOYILANDY DIARY.COM

The Perfect News Portal

കേരള മത്സ്യബന്ധന ബോട്ടുകളെ കടലിൽ ആക്രമിച്ച് തമിഴ്നാട് മത്സ്യതൊഴിലാളികൾ

.

കേരളത്തിലെ മത്സ്യബന്ധന ബോട്ടുകളെ തമിഴ്നാട് ബോട്ടുകൾ കടലിൽ ആക്രമിച്ച് തകർത്തു. ആക്രമണത്തിൽ കൊല്ലം സ്വദേശികളുടെ 6 ബോട്ടുകൾക്ക് നാശനഷ്ടം സംഭവിച്ചു. 3 ബോട്ടുകളിലെ 4 പേർക്ക് പരിക്കേറ്റു. പരുക്കേറ്റ തമിഴ്നാട് സ്വദേശികളായ ആഷിക്ക്, ശേഖർ കുമാർ, ഹരിമോൻ ദാസ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

ഇന്ത്യൻ മഹാ സമുദ്രത്തിൽ അഴക്കടലിൽ 124 നോട്ടിക്കൽ അകലെ വെച്ചാണ് സംഭവം നടന്നത്. ഇരുമ്പ് റോളറും റബർ ബുഷും ബോട്ടുകൾക്ക് നേരെ എറിഞ്ഞായിരുന്നു ആക്രമണം നടത്തിയത്. കേരളത്തിന്റെ നീല ബോട്ടുകൾ ആഴക്കടലിൽ പ്രവേശിക്കരുതെന്നാണ് തമിഴ്നാട് മുട്ടം കുളച്ചിൽ മത്സ്യത്തൊഴിലാളികൾ പറയുന്നത്.

Advertisements
Share news