താലൂക്ക് ഹോമിയോ ആശുപത്രി ആയുഷ് കായകല്പ അവാർഡ് ഏറ്റുവാങ്ങി

കൊയിലാണ്ടി നഗരസഭ താലൂക്ക് ഹോമിയോ ആശുപത്രി പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ അവാര്‍ഡുകള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിൽ നിന്ന് ഏറ്റു വാങ്ങി. ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അവാര്‍ഡാണ് കേരള ആയുഷ് കായകല്‍പ്പ്.
.

.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സബ് ജില്ലാ തലത്തിൽ സംസ്ഥാനത്ത് 5-ാം സ്ഥാനവും 1 ലക്ഷം രൂപ കമന്റേഷൻ അവാർഡുമാണ് കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിക്ക് ലഭിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി. പ്രതിഭ, മന്ത്രി വീണാ ജോർജിൽ നിന്നും ഏറ്റുവാങ്ങി.
.
