പ്രതിഭ സംഗമവും അനുമോദന സദസ്സും നടത്തി

കൊയിലാണ്ടി: പ്രതിഭ സംഗമവും അനുമോദന സദസ്സും നടത്തി. ഹെല്പ് ഫോർ സ്റ്റുഡൻസിന്റെയും 30-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പ്രതിഭ സംഗമവും അനുമോദാനവും കെപിസിസി മെമ്പർ സി. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു.

വാർഡ് പ്രസിഡണ്ട് കെ കെ ശ്രീധരൻ സ്വാഗതം പറഞ്ഞു. സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അരുൺ എം, കൗൺസിലർമാരായ മനോജ് പയറ്റു വളപ്പിൽ, ദൃശ്യ. എം, രാമൻ ചെറുവക്കാട്ട്, കെ. സുധാകരൻ, ഇ. ദിനേശൻ, ഇ. വി. രാജൻ, കെ. കെ. ബാബുരാജ്, സി. കെ. ശിവൻ, ലീല. കെ. കെ, ദേവി എന്നിവർ സംസാരിച്ചു.
